ജോർദാൻ പിക്‌ഫോർഡിനെ നിരീക്ഷിക്കാൻ ബയേൺ സംഘം

- Advertisement -

ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ജോർദാൻ പിക്‌ഫോർഡിനെ ജർമ്മൻ ക്ലബ് ബയേൺ മ്യുണിച് ലക്ഷ്യമിടിന്നു. ഈ ലോകക്കപ്പിൽ എവെർട്ടൺ ഗോൾകീപ്പറായ പിക്‌ഫോർഡിനെ നിരീക്ഷിക്കാൻ ബയേൺ മ്യുണിച് ഒരു സംഘത്തെ അയക്കാനിരിക്കുകയാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സണ്ടർലാണ്ടിൽ നിന്നും ക്ലബ് റെക്കോർഡ് തുകയ്ക്കാണ് പിക്‌ഫോർഡ് എവെർട്ടണിൽ എത്തിയത്. തുടർന്ന് മേഴ്സിസൈഡ് ക്ലബിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചതോടെയാണ് പിക്‌ഫോർഡ് ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയതും ബയേണിന്റെ ശ്രദ്ധതിയിൽ പെട്ടതും.

മാനുവൽ നോയറിനു പകരക്കാരനായാണ് ബയേൺ പിക്‌ഫോർഡിനെ ലക്ഷ്യമിടുന്നത്. പരിക്ക് മൂലം ബുണ്ടസ് ലീഗയിൽ എട്ടു മാസത്തോളം പുറത്തിരുന്ന് നോയർ കഴിഞ്ഞ ദിവസം ഓസ്ട്രിയക്കെതിരെ ജർമ്മനിക്ക് വേണ്ടി ഇറങ്ങിയിരുന്നു. എന്നാൽ നോയറിന്റെ സേവനം ക്ലബിന് എത്രത്തോളം ലഭ്യമാവും എന്ന് ഉറപ്പില്ലാത്ത ഘട്ടത്തിൽ ആണ് ദീർഘകാലാടിസ്ഥാനത്തിലേക്ക് ഒരു യുവ ഗോൾ കീപ്പറെ ബയേൺ ലക്ഷ്യമിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement