Site icon Fanport

ലെഫ്റ്റ് ബാക്കിന് 600 കോടി !! ,ഞെട്ടിച്ച് ബയേൺ

ലോകകപ്പ് ജേതാവ് ലൂക്കാസ് ഹെർണാണ്ടസ് ഇനി ബയേണിന്റെ സ്വന്തം. അത്ലറ്റികോ മാഡ്രിഡിന്റെ ലൂക്കാസ് ഹെർണാണ്ടസിനെ ക്ലബ്ബ് റെക്കോർഡ് തുകയായ 80 മില്യൺ യൂറോ നൽകിയാണ് ജർമ്മൻ ചാമ്പ്യന്മാർ സ്വന്തമാക്കിയത്. ഈ സീസൺ അവസാനിക്കുന്നതോടെ താരം ജർമ്മൻ ടീമിനൊപ്പം ചേരും.

ലോകകപ്പ് ജേതാവായ ലെഫ്റ്റ് ബാക്ക് ഇപ്പോൾ പരിക്കേറ്റ് പുറത്താണ്. താരം ശാസ്ത്രക്രിയ നടത്തും എന്നും ക്ലബ്ബ് വ്യക്തമാക്കിയിട്ടുണ്ട്. 2007 മുതൽ അത്ലറ്റികോ താരമായ ഹെർണാണ്ടസ് 2014 മുതലാണ് സിമയോണിയുടെ സീനിയർ ടീമിൽ അംഗമാകുന്നത്. ഫ്രാൻസ് 2018 ലോകകപ്പ് നേടിയപ്പോൾ ടീമിന്റെ ഫസ്റ്റ് ചോയ്സ് ലെഫ്റ്റ് ബാക്കായിരുന്നു താരം.

Exit mobile version