സെർജ് നാബ്രി ഹൊഫെൻഹെയിമിൽ

ബയേൺ മ്യുണിക്കിന്റെ വിങ്ങർ സെർജ് നാബ്രി ബുണ്ടസ് ലീഗ ടീമായ ഹൊഫെൻഹെയിമിലേക്ക് പോകും. ഒരു വർഷത്തെ ലോണിലാണ് ജൂലിയൻ നൈഗൽസ്മാന്റെ ഹൊഫെൻഹെയിമിലേക്ക് നാബ്രി പോവുക. ജൂൺ മാസത്തിലാണ് വെർഡർ ബ്രെമനിൽ നിന്നും ഏഴു മില്യൺ യൂറോയ്ക്ക് മൂന്നു വർഷത്തെ കരാറിൽ സെർജ് നാബ്രി ബയേൺ മ്യുണിക്കിലേക്കെത്തിയത്. മുൻ ആഴ്‌സണൽ താരമായ നാബ്രി 2012-16 വരെ പ്രീമിയർ ലീഗ് ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ എത്തിയ താരം 27 മത്സരങ്ങളിൽ ഒരു അസിസ്റ്റ് ഉൾപ്പടെ 11 ഗോളുകൾ നേടിയിട്ടുണ്ട്. പോളണ്ടിൽ വെച്ച് നടന്ന അണ്ടർ 21 ലോക കപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ പേരിലായിരുന്നു സെർജ് നാബ്രി പിന്നീട് ആരാധകരുടെ മനസ് കീഴടക്കിയത്. ജർമ്മൻ ആക്രമണത്തിന്റെ കുന്തമുനയായ നാബ്രി ജർമ്മനി കപ്പുയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. ചാമ്പ്യൻസ് ലീഗ് ക്വാളിഫിക്കേഷൻ നേടിയ ഹൊഫെൻ ഹെയിം നാബ്രിക്ക് വേണ്ടി ശ്രമിച്ചിരുന്നെകിലും 21 കാരനായ താരം തിരഞ്ഞെടുത്തത് അലയൻസ് അറീനയായിരുന്നു. ഹൊഫെൻഹെയിമിന്റെ മികച്ച താരങ്ങളായ നിക്‌ളാസ് സുലെയും സെബാസ്റ്റ്യൻ റൂഡിയും ബയേണിലേക്ക് വന്നപ്പോൾ തിരിച്ച് ബയേണിൽ നിന്നും ജർമ്മനിയിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാൾ ഹൊഫെൻഹെയിമിലേക്ക് പോകുന്നത് യാദൃശ്ചികമല്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരുവനന്തപുരത്തെ ക്ലബിന് പേരായി, കേരള എവർഗ്രീൻ എഫ് സി, 18ന് ലോഞ്ച്
Next articleസ്റ്റീവ് കോപ്പൽ ഇനി ടാറ്റ ജംഷദ്പൂരിന്റെ ആശാൻ