“ബാഴ്സലോണ തനിക്ക് ഇതുവരെ പുതിയ കരാർ ഓഫർ ചെയ്തിട്ടില്ല” – ഡെംബലെ

20201206 182650
Credit: Twitter

ബാഴ്സലോണയിൽ താൻ തുടരുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പും ഇല്ല എന്ന് ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ. തനിക്ക് ക്ലബ് ഇതുവരെ പുതിയ കരാർ ഓഫർ നൽകിയിട്ടില്ല എന്ന് ഡെംബലെ പറഞ്ഞു. തന്റെ ബാഴ്സലോണയിലെ സ്ഥിതി എന്താണെന്ന് തനിക്ക് തന്നെ അറിയില്ല എന്ന് ഡെംബലെ പറഞ്ഞു. താൻ എന്തായാലും ഇപ്പോൾ കരാർ ചർച്ചകളിൽ തൽപ്പരനല്ല എന്നും ഡെംബലെ പറഞ്ഞു. യൂറോ കപ്പിലാണ് താൻ ശ്രദ്ധ കൊടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബാഴ്സലോണ നിരവധി താരങ്ങളെ വിൽക്കാൻ ഈ സമ്മറിൽ ശ്രമിക്കുന്നുണ്ട്. ആ താരങ്ങളിൽ ഒന്നാണ് ഡെംബലെയും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരന്തരം പരിക്ക് അലട്ടിയതിനാൽ ബാഴ്സലോണയിൽ ആഗ്രഹിച്ച പോലെ പ്രകടനം നടത്താൻ ഡെംബലക്ക് ആയിരുന്നില്ല. കഴിഞ്ഞ സീസണിലും ഡെംബലെയെ വിൽക്കാൻ ബാഴ്സലോണ ശ്രമിച്ചിരുന്നു. ഡെംബലയെ വാങ്ങാൻ ചില ഇംഗ്ലീഷ് ക്ലബുകളും പി എസ് ജിയും തയ്യാറാണ്

Previous articleബെസ്റ്റ് ഓഫ് 3 ഫൈനലായിരുന്നു ഉചിതം – രവി ശാസ്ത്രി
Next articleന്യൂസിലാണ്ടിനെ കരുതുറ്റ നിലയിലേക്ക് നയിച്ച് അരങ്ങേറ്റക്കാരൻ ഡെവൺ കോൺവേയുടെ ശതകം