Site icon Fanport

ബാഴ്സലോണയുടെ യുവ സാവി ഇനി പി എസ് ജിയിൽ

ബാഴ്സലോണയുടെ യുവതാരം സാവി സിമൊൺസിനെ പി എസ് ജി സ്വന്തമാക്കി. 16കാരനായ താരത്തെ ആണ് പി എസ് ജി സ്വന്തമാക്കിയിരിക്കുന്നത്. ബാഴ്സലോണയിൽ വലിയ ഭാവി പ്രവചിക്കപ്പെട്ട താരമാണ് സാവി. താരം പി എസ് ജിയുമായി 2022വരെയുള്ള കരാർ ഒപ്പുവെച്ചിരിക്കുകയാണ്. ഡച്ച് മിഡ്ഫീൽഡറായ സാവിയുടെ ബാഴ്സലോണയിലെ കരാർ കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. താരത്തിന് ബാഴ്സലോണ കരാർ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും താരം സ്വീകരിച്ചിരുന്നില്ല.

പോഗ്ബയുടെയും ഡി ലിറ്റിന്റെയും ഒക്കെ ഏജന്റായ റൈയോള ആണ് സാവിയുടെയും ഏജന്റ്. റൈയോളയുടെ ഇടപെടലാണ് താരത്തെ ബാഴ്സലോണയിൽ നിന്ന് അകറ്റിയത്. ബാഴ്സലോണ വിടുന്നതിൽ സങ്കടമുണ്ടെന്നും ബാഴ്സലോണ ക്ലബ് എപ്പോഴും തന്റെ ഹൃദയത്തിൽ ഉണ്ടാകുമെന്നും യുവതാരം പറഞ്ഞു. ഏഴാം വയസ്സു മുതൽ ബാഴ്സലോണയിൽ ഉണ്ടായിരുന്ന താരമാണ് സാവി.

Exit mobile version