ഹോളണ്ടിലെ അത്ഭുത താരത്തെ സ്വന്തമാക്കി ബാഴ്സലോണ

ബാഴ്സലോണ മറ്റൊരു ഗംഭീര സൈനിംഗ് കൂടെ നടത്തിയിരിക്കുകയാണ്. പുതിയ സീസണു വേണ്ടി ഹോളണ്ടിൽ നിന്ന് നേരത്തെ ഡിയോങിനെ സ്വന്തമാക്കിയിരുന്ന ബാഴ്സലോണ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത് 18കാരനായ ഒരു താരത്തെയാണ്. ഡച്ച് ലീഗിൽ അത്ഭുതങ്ങൾ കാണിച്ച ലുഡോവിറ്റ് റയിസ് ആണ് ബാഴ്സലോണയുമായി മൂന്നു വർഷത്തെ കരാർ ഒപ്പുവെച്ചത്. 8 മില്യണാണ് ബാഴ്സലോണ ഡച്ച് ക്ലബായ എഫ് സി ഗ്രോനിങന് നൽകിയത്.

നേരത്തെ 2.5 മില്യൺ ബാഴ്സലോണ ലുഡോവിറ്റിനായി ഓഫർ ചെയ്തിരുന്നു എങ്കിലും ഡച്ച് ക്ലബ് അത് നിരസിക്കുകയായിരുന്നു. മധ്യനിര താരമായ ലുഡോവിറ്റിന് ഹോളണ്ടിൽ മികച്ച അഭിപ്രായമാണ്. 50ൽ അധികം സീനിയർ മത്സരങ്ങൾ ഇതിനകം തന്നെ താരം കളിച്ചിട്ടുണ്ട്. ഹോളണ്ടിന്റെ അണ്ടർ 19 ടീമിലും ഇപ്പോൽ താരം കളിക്കുന്നുണ്ട്‌. ആദ്യം റിസേർവ്സ് ടീമിൽ കളിപ്പിക്കാൻ ആയിരുന്നു ബാഴ്സലോണ ഉദ്ദേശിച്ചത് എങ്കിലും ലുഡോവിറ്റിന്റെ സമീപകാലത്തെ ഫോം ബാഴ്സലോണയുടെ ഫസ്റ്റ് ടീം സ്ക്വാഡിനൊപ്പം തന്നെ താരത്തെ എത്തിക്കും.