Site icon Fanport

ബാഴ്സലോണ യുവ ഡിഫൻഡർ ഫ്രഞ്ച് ലീഗിൽ

ബാഴ്സലോണ യുവ ഡിഫൻഡർ ടൊഡിബോയെ ബാഴ്സ വിൽക്കും. കഴിഞ്ഞ സീസണിൽ ലോണടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബായ നീസിൽ ആയിരുന്നു ടൊഡിബോ കളിച്ചത്. ഇപ്പോൾ നീസ് തന്നെയാണ് 21കാരനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. 8.5 മില്യൺ ആകും താരത്തിനായി ബാഴ്സലോണക്ക് ലഭിക്കുക. താരം നാലു വർഷത്തെ കരാർ ക്ലബിൽ ഒപ്പുവെക്കും. കഴിഞ്ഞ സീസണിൽ നീസിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ താരത്തിനയിരുന്നു.

2019 ജനുവരിയിൽ ആയിരുന്നു ടൊഡിബോ ബാഴ്സലോണയിൽ എത്തിയത്. ആകെ അഞ്ച് മത്സരങ്ങളിൽ മാത്രമാൺ താരം ബാഴ്സക്കായി ഇതുവരെ കളിച്ചത്. എറിക് ഗാർസിയ കൂടെ വന്നതാണ് ടൊഡീബോയെ വിൽക്കാനുള്ള തീരുമാനത്തിൽ ബാഴ്സലോണ എത്താൻ കാരണം.

Exit mobile version