Picsart 23 07 29 23 31 50 011

ബാഴ്സലോണയുടെ നിക്കോ ഗോൺസാലസ് ഇനി പോർട്ടോയിൽ

നിക്കോ ഗോൺസാലസ് ബാഴ്സലോണ വിട്ടു. താരം പോർട്ടോയിൽ കരാർ ഒപ്പുവെച്ചു. 2028വരെയുള്ള കരാർ താരം പോർച്ചുഗീസ് ക്ലബിൽ ഒപ്പുവെച്ചു. 9 മില്യൺ ആണ് ട്രാൻസ്ഫർ തുക. 60 മില്യൺ ആകും റിലീസ് ക്ലോസ്. ഭാവിയിൽ താരത്തെ പോർട്ടോ വിൽക്കുമ്പോൾ 40% ബാഴ്സലോണക്ക് ലഭിക്കും. ബാഴ്സലോണ ഒരു ബൈ ബാക്ക് ക്ലോസും കരാറിൽ വെച്ചിട്ടുണ്ട്.

21കാരനായ താരം കഴിഞ്ഞ സീസണിൽ വലൻസിയയിൽ ലോണിൽ കളിച്ചിരുന്നു‌. സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരനാകാൻ നികോ ആഗ്രഹിച്ചിരുന്നു എങ്കിലും സാവി ഒരു ഡിഫൻസീവ് മിഡ് ആയി നിക്കോയെ കാണുന്നില്ല. നിക്കോ ബാഴ്സലോണ ക്ലബ്ബിന്റെ പ്രീ-സീസൺ ടൂറിന് പോയിരുന്നില്ല. ജിറോണ, റയൽ ബെറ്റിസ് തുടങ്ങിയ ലാ ലിഗ ക്ലബ്ബുകളിൽ നിന്നും താരത്തിന് ഓഫർ ഉണ്ടായിരുന്നു.

2013 മുതൽ നിക്കോ ബാഴ്സലോണക്ക് ഒപ്പം ഉണ്ടായിരുന്നു. 2021ൽ ആയിരുന്നു ബാഴ്സലോണ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയത്.

Exit mobile version