Site icon Fanport

ഡിഫൻസിലെ പ്രതിസന്ധികൾക്ക് ബാഴ്സലോണ പരിഹാരം കണ്ടെത്തി, പുതിയ താരം എത്തി

ഉംറ്റിറ്റിയുടെ പരിക്ക് കാരണം വലഞ്ഞ ബാഴ്സലോണ തങ്ങളുടെ ഡിഫൻസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. ലാലിഗയിൽ നിന്ന് തന്നെയാണ് ബാഴ്സലോണയുടെ പരിഹാരം എത്തിയത്. വലൻസിയയുടെ ഡിഫൻഡറായ‌ ജെയ്സൺ മുറിലോ ആണ് ബാഴ്സയിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോൾ ലോണടിസ്ഥാനത്തിലാണ് മുറില്ലോയുമായുള്ള ബാഴ്സ കരാർ.

ഈ സീസൺ അവസാനം വരെ ലോണിലും അതു കഴിഞ്ഞ് 25മില്യൺ നൽകി താരത്തെ സ്വന്തമാക്കാനും ബാഴ്സലോണക്ക് അവസരമുണ്ട്. ബാഴ്സലോണ ഇപ്പോൾ ലോൺ തുകയായി 1.2 മില്യൺ വലൻസിയക്ക് കൊടുക്കണം. ഡിസംബർ 27ന് താരത്തെ ഔദ്യോഗികമായി അരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ജനുവരി മുതൽ ബാഴ്സലോണക്കായി മുറില്ലോ കളിക്കുകയുൻ ചെയ്യും.

കൊളംബിയൻ താരമായ മുറില്ലോ മുമ്പ് ഇന്റർ മിലാന് വേണ്ടിയും കളിച്ചിട്ടുണ്ട്. കൊളംബിയൻ ദേശീയ ടീമിനായി 27 മത്സരങ്ങളും മുറില്ലോ കളിച്ചിട്ടുണ്ട്.

Exit mobile version