
ഐ എസ് എൽ ഡ്രാഫ്റ്റിൽ അവസരം ലഭിക്കാതിരുന്ന കേരള താരം ഡെൻസൺ ദേവദാസ് ഉൾപ്പെടെ അഞ്ചു താരങ്ങളെ ടീമിലെത്തിച്ച് മോഹൻ ബഗാൻ. ഡെൻസൺ ദേവദാസ്, ഡിഫൻഡർ അഭിഷേക് ദാസ്, ഗുർജീന്ദർ സിങ്, ശിൽട്ടൺ ഡി സിൽവ, ദേബബ്രത റോയ് എന്നിവരെയാണ് ഡ്രാഫ്റ്റ് കഴിഞ്ഞ് മണിക്കൂറുകളിൽ തന്നെ മോഹൻ ബഗാൻ സ്വന്തമാക്കിയത്.
മുൻ സീസണുകളിൽ ഐ എസ് എല്ലിൽ സജീവമായിരുന്ന ഡെൻസൺ ദേവദാസിന് ഇത്തവണ ഐ എസ് എല്ല് ഡ്രാഫ്റ്റിൽ . 15 ലക്ഷം ആയിരുന്നു ഡെൻസണ്‍ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന വില. ഡെൽഹി ഡൈനാമോസിനും എഫ് സി ഗോവയ്ക്കും വേണ്ടിയാണ് ഐ എസ് എല്ലിൽ ഡെൻസൺ ഇതിനു മുമ്പ് ഇറങ്ങിയത്. ഐ ലീഗിൽ അവസാന സീസണിൽ ചെന്നൈ സിറ്റിക്കു വേണ്ടിയാണ് ഡെൻസൺ ഇറങ്ങിയത്. മുമ്പ് മോഹൻ ബഗാൻ മിഡ്ഫീൽഡിൽ നാലു വർഷത്തോളം ഡെൻസൺ ദേവ്ദാസ് കളിച്ചിട്ടുണ്ട്.
ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി നടത്താൻ തീരുമാനിച്ചതോടെ ഐ ലീഗ് ക്ലബുകളുടെ നില പരുങ്ങലിലാകും എന്നത് മുന്നിൽ കണ്ടാണ് ബഗാൻ സൈനിംഗ് വേഗത്തിലാക്കിയത്. മികച്ച കളിക്കാരിൽ ഭൂരിഭാഗവും ഐ എസ് എല്ലിന്റെ ഭാഗമായി കഴിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial