ബാബേൽ വീണ്ടും ടർക്കിഷ് ലീഗിൽ, ഇത്തവണ ഗലാട്ടസറായ്കൊപ്പം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഹോളണ്ട് ദേശീയ താരം റയാൻ ബാബേൽ ഗലാട്ടസറായിൽ ചേർന്നു. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം വീണ്ടും തുർക്കിയിൽ എത്തിയത്. 3 വർഷത്തെ കരാറാണ് ക്ലബ്ബ് താരത്തിന് നൽകിയത്. മുൻപ് ടർക്കിഷ് ക്ലബ്ബ്കളായ കെസിംപാസ, ബേസിക്താസ് ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

2018-2019 സീസണിന്റെ രണ്ടാം പകുതി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ഫുൾഹാമിന് വേണ്ടിയാണ് കളിച്ചത്. അവർക്കായി 16 കളികളിൽ നിന്ന് 5 ഗോളുകൾ നേടിയെങ്കിലും ഫുൾഹാം രണ്ടാം ഡിവിഷനിലേക്ക് തരം താഴുന്നത് തടയാനായില്ല. ഇതോടെയാണ് താരം ക്ലബ്ബ് വിടുന്നത്. മുൻപ് ലിവർപൂൾ, അയാക്‌സ് ടീമുകൾക്ക് വേണ്ടിയും സ്‌ട്രൈക്കറായ ബാബേൽ കളിച്ചിട്ടുണ്ട്.