Picsart 23 04 24 20 31 31 975

ഔബമയങ് വീണ്ടും ബാഴ്സലോണയിൽ എത്താൻ സാധ്യത

ബാഴ്സലോണ വിട്ട് ചെൽസിയിലേക്ക് പോയ ഔബമയെങിനെ ബാഴ്സലോണ വീണ്ടും സൈൻ ചെയ്യാൻ സാധ്യത. സമ്മറിൽ ബാഴ്സലോണ സൈൻ ചെയ്യാൻ ശ്രമിക്കുന്ന സ്ട്രൈക്കർമാരിൽ ഔബമയെങ് ഉണ്ടാകും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ചെൽസി സ്ക്വാഡിൽ നിന്ന് അകന്ന ഔബമയങ് എന്തായാലും ഈ സമ്മറിൽ ചെൽസി വിടും. ബാഴ്സലോണ ക്ലബിനെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഔബ.

2022ൽ ബാഴ്സലോണയിൽ എത്തി എങ്കിലും അധിക കാലം അവിടെ നിൽക്കാൻ അദ്ദേഹത്തിന് ആയിരുന്നില്ല. ചെൽസിയിലൂടെ പ്രീമിയർ ലീഗിൽ തിരികെയെത്തി എങ്കിലും അവിടെയും കാര്യങ്ങൾ നല്ല രീതിയിൽ പോയില്ല. മുമ്പ് ആഴ്സണലിൽ നാലു വർഷത്തോളവും ഡോർട്മുണ്ടിനായി 5 വർഷത്തോളവും ഔബാമയെങ് തകർത്തു കളിച്ചിട്ടുണ്ട്.

Exit mobile version