Site icon Fanport

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് തൊട്ടു മുമ്പ് ആഴ്സണലിന് പാർട്ടി!!

ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് തൊട്ടു മുമ്പ് ഒരു വലിയ സൈനിംഗ് തന്നെ നടത്താൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിനായി. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായ തോമസ് പാർട്ടിയെ ആണ് വൻ തുക നല്ലി ആഴ്സണൽ സ്വന്തമാക്കിയത്. പാർട്ടിയുടെ റിലീസ് ക്ലോസായ 50 മില്യൺ നൽകിയായിരുന്നു ആഴ്സണൽ ഈ ട്രാൻസ്ഫർ പൂർത്തിയാക്കിയത്.

താരം ആഴ്സണലിൽ ദീർഘകാല കരാർ ഒപ്പുവെച്ചു. ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിക്കാൻ മികച്ച താരങ്ങളിൽ ഇല്ലാത്തത് ആഴ്സണലിന് അവസാന വർഷങ്ങളിൽ വലിയ പ്രശ്നമായിരുന്നു. ഘാന സ്വേദേശിയായ പാർട്ടി 2012 മുതൽ അത്ലറ്റിക്കോ മാഡ്രിഡ് ക്ലബിൽ ഉണ്ട്. അത്ലറ്റിക്കോ മാഡ്രിഡിനായി നൂറിൽ അധികം മത്സരങ്ങൾ ഇതിനകം പാർട്ടി കളിച്ചിട്ടുണ്ട്. ഘാന ദേശീയ ടീമിനായി മുപ്പതോളം മത്സരങ്ങളും താരം കളിച്ചു.

Exit mobile version