Site icon Fanport

തോമസ് പാർട്ടിക്ക് പകരക്കാരനെ അത്ലറ്റിക്കോ മാഡ്രിഡ് സൈൻ ചെയ്തു

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം തോമസ് പാർട്ടിയെ അത്ലറ്റിക്കോ മാഡ്രിഡ് ആഴ്സണലിലേക്ക് പോകാൻ അനുവദിച്ചിരുന്നു. അന്ന് മുതൽ മധ്യനിരയിലേക്ക് ഒരു താരത്തെ അന്വേഷിച്ചു നടക്കുക ആയിരുന്നു സിമിയോണിയും അത്ലറ്റിക്കോ മാഡ്രിഡും. അവസാനം ഇന്ന് അവർ ആ സൈനിംഗ് പൂർത്തിയാക്കി. വലൻസിയ താരം ജോഫ്രെ കൊണ്ടോഗ്ബിയ ആണ് അത്ലറ്റിക്കോ മാഡ്രിഡുമായി കരാർ ഒപ്പുവെച്ചത്. 2024 വരെയുള്ള കരാറാണ് താരം ഒപ്പുവെച്ചത്.

സ്പാനിഷ് ഫുട്ബോൾ അധികൃതരോട് പ്രത്യേക അനുമതി വാങ്ങിയാണ് ട്രാൻസ്ഫർ വിൻഡോ അടച്ച സമയത്ത് അത്ലറ്റിക്കോ മാഡ്രിഡ് ഇങ്ങനെ ഒരു സൈനിംഗ് നടത്തിയ. 24 മില്യണോളമാണ് ട്രാൻസ്ഫർ തുക. 2017 മുതൽ താരം വലൻസിയയിലാണ് കളിക്കുന്നത്. മുമ്പ് ഇന്റർ മിലാൻ, സെവിയ്യ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. പാർട്ടിയെ പോലെ തന്നെ ബോക്സ് ടു ബോക്സ് മിഡ്ഫീൽഡറാണ് കൊണ്ടോഗ്ബിയയും.

Exit mobile version