
ന്യുകാസിൽ യുണൈറ്റഡ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധതാരം ഹാവിയർ മാൻക്വീല്ലോയെ ടീമിലേക്കെത്തിച്ചു. സ്പാനിഷ് അണ്ടർ 21 താരമായിരുന്ന ഹാവിയർ മാൻക്വീല്ലോ മൂന്നു വർഷത്തെ കരാറിലാണ് ന്യുകാസിലിലേക്കെത്തുന്നത്. വിങ്ങർ ജേക്കബ് മർഫിക്കും ചെൽസിയുടെ ക്രിസ്റ്റിൻ ആട്സുവിനും ഫ്ലോറിയാൻ ലെജുനും ശേഷം സെന്റ് ജെയിംസ് പാർക്കിലേക്കെത്തുന്ന താരമാണ് ഹാവിയർ മാൻക്വീല്ലോ. ന്യുകാസിൽ വരുന്ന സീസണിൽ പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരും.
ഹാവിയർ മാൻക്വീല്ലോ അത്ലറ്റിക്കോ മാഡ്രിഡിൽ 2011-12 സീസണിലാണ് ആദ്യമായിറങ്ങുന്നത്. പ്രീമിയർ ലീഗ് ഹാവിയർ മാൻക്വീല്ലോയ്ക്ക് അപരിചിതമല്ല. 2014 ൽ ലോണിൽ പ്രീമിയർ ലീഗിൽ എത്തിയ മാൻക്വീല്ലോ ലിവർപൂളിന് വേണ്ടി 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പിന്നീട് റെഡ്സിനെ വിട്ട് ഫ്രഞ്ച് ടീമായ മർസെയ്ൽലേക്ക് വേണ്ടിയാണ് മാൻക്വീല്ലോ ബൂട്ടണിഞ്ഞത്. കഴിഞ്ഞ സീസണിൽ ന്യുകാസിലിന്റെ മുഖ്യ എതിരാളികളായ സണ്ടർലാൻഡിലാണ് മാൻക്വീല്ലോ കളിച്ചത്ത്. 20 മത്സരങ്ങളിൽ സണ്ടർലാൻഡിനു വേണ്ടി മാൻക്വീല്ലോ ജേഴ്സിയണിഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial