തോമസ്‌ ലമാർ അത്ലറ്റികോയിലേക്ക്

- Advertisement -

മോണക്കോ ആക്രമണ താരം തോമസ് ലമാറിനെ സ്വന്തമാക്കാൻ അതെറ്റിക്കോ മാഡ്രിഡ് കരാറിലെത്തി. താരത്തിന്റെ കൈമാറ്റത്തിനായി ഇരു ടീമുകളും ധാരണയിൽ എത്തിയ കാര്യം അത്ലറ്റികോ മാഡ്രിഡ് തന്നെയാണ് പുറത്ത് വിട്ടത്. ഇതോടെ 22 വയസുകാരനായ ലമാർ ലോകകപ്പിന് ശേഷം സിമയോണിയുടെ ടീമിൽ ചേരും. എങ്കിലും നിലവിലെ കരാർ പ്രകാരം ലമാറിന് കരാറിൽ നിന്ന് പിന്മാറാൻ അവസരമുണ്ട്. എങ്കിലും അങ്ങനെ ഒന്ന് സംഭവിക്കാനുള്ള സാധ്യത വിരളമാണ്.

ഏതാണ്ട് 90 മില്യൺ യൂറോയോളം നൽകിയാണ് അത്ലറ്റികോ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത് എന്നാണ് സൂചന. ഫ്രാൻസ് ദേശീയ താരമായ ലമാറിനെ സ്വന്തമാക്കാൻ ലിവർപൂൾ, ആർസനൽ അടക്കമുള്ള പ്രീമിയർ ലീഗ് ടീമുകൾ രംഗത്ത് വന്നിരുന്നെങ്കിലും ഒടുവിൽ അത്ലറ്റികോയാണ് മോണക്കോയുമായി കരാറിൽ എത്തിയത്. ലിയാനാർഡോ ജാർഡിമിന്റെ കീഴിൽ ഉയിർത്തെഴുന്നേറ്റ മോണക്കോ ടീമിന്റെ അഭിവാജ്യ ഘടകമായിരുന്നു ലമാർ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement