Picsart 24 07 13 15 43 13 035

എവർട്ടൺ താരം ഒനാന ആസ്റ്റൺ വില്ലയിലേക്ക് അടുക്കുന്നു

പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ മധ്യനിര താരമായ അമദൗ ഒനാനയെ സ്വന്തമാക്കാൻ ഒരുങ്ങി ആസ്റ്റൺ വില്ല. ഏതാണ്ട് 50 മില്യൺ യൂറോ നൽകിയാണ് ബെൽജിയം താരത്തെ സ്വന്തമാക്കാൻ വില്ല ഒരുങ്ങുന്നത്. നിലവിൽ താരത്തിനു ഉനയ് എമറെക്ക് കീഴിൽ കളിക്കാൻ വലിയ താൽപ്പര്യം ഉണ്ടെന്നാണ് റിപ്പോർട്ട്.

നിലവിൽ 22 കാരനായ ബെൽജിയം താരത്തിനു വലിയ കരാർ നൽകാൻ ആണ് വില്ല ഒരുങ്ങുന്നത്. നിലവിൽ താരത്തെ സ്വന്തമാക്കുന്നതിനു വില്ല വളരെ അടുത്താണ്. 2022 ൽ ലില്ലെയിൽ നിന്നു എവർട്ടണിൽ എത്തിയ ഒനാന മികച്ച പ്രകടനം ആണ് കഴിഞ്ഞ സീസണുകളിൽ പ്രീമിയർ ലീഗിൽ നടത്തിയത്. യൂറോ കപ്പിൽ ബെൽജിയം ടീമിന് ആയും താരം നല്ല പ്രകടനം ആണ് നടത്തിയത്. യുവന്റസിലേക്ക് പോയ ബ്രസീലിയൻ താരം ഡഗ്ലസ് ലൂയിസിനു പകരക്കാരനായി താരത്തെ ടീമിൽ എത്തിക്കാൻ ആണ് വില്ല ശ്രമം.

Exit mobile version