Picsart 23 08 27 15 53 06 224

ആസ്റ്റൺ വില്ലയുടെ യുവ സ്ട്രൈക്കറെ ഷെഫീൽഡ് യുണൈറ്റഡ് സ്വന്തമാക്കി

ഷെഫീൽഡ് യുണൈറ്റഡ് കാമറൂൺ ആർച്ചറെ സ്വന്തമാക്കി. ആസ്റ്റൺ വില്ലയുടെ 21കാരനായ സ്ട്രൈക്കറെ 25 മില്യണോളം നൽകിയാണ് ഷെഫീൽഡ് യുണൈറ്റഡ് സ്വന്തമാക്കുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഷെഫീൽഡിന്റെ എട്ടാം സൈനിംഗ് ആണിത്‌. നാല് വർഷത്തെ കരാർ താരം ഒപ്പുവെച്ചു.

കഴിഞ്ഞ സീസണിൽ മിഡിൽസ്‌ബ്രോയിൽ ലോണിൽ കളിച്ച താരം അവിടെ മികച്ച പ്രകടനം നടത്തിയിരുന്നു. 2023-ന്റെ തുടക്കത്തിൽ മിഡിൽസ്ബ്രോയിൽ ചേർന്ന താരം അവിടെ 17 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിരുന്നു‌.

എട്ടാം വയസ്സ് മുതൽ ആർച്ചർ ആസ്റ്റൺ വില്ലയിൽ ഉണ്ട്. വെറും 16 വയസ്സുള്ളപ്പോൾ അവരുടെ U23 ടീമിലേക്ക് കടന്നു. 2020ൽ, ആർച്ചർ നാഷണൽ ലീഗിൽ സോളിഹുൾ മൂർസിനൊപ്പം കളിച്ചു. പിന്നീട് പ്രെസ്റ്റണിൽ അദ്ദേഹം ലോണിൽ കളിച്ചു. ഇംഗ്ലീഷ് യുവ ടീമുകൾക്ക് ആയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Exit mobile version