Site icon Fanport

സമാറ്റ ഇനി ആസ്റ്റൺ വില്ലയിൽ

ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുന്ന ആസ്റ്റൺ വില്ല പരിഹാരം തേടിക്കൊണ്ട് പുതിയ സൈനിംഗ് പൂർത്തിയാക്കി. ടാൻസാനിയൻ സ്ട്രൈക്കർ എംബ്വാന സമാറ്റയാണ് ആസ്റ്റൺ വില്ലയുമായി കരാർ ഒപ്പുവെച്ചത്. 27കാരനായ സമാറ്റയെ ബെൽജിയൻ ക്ലബായ ഗെങ്കിൽ നിന്നാണ് ആസ്റ്റൺസ് വില്ല സ്വന്തമാക്കിയിരിക്കുന്നത്.

ഗെങ്കിനു വേണ്ടി ഈ സീസണിൽ പത്തു ഗോളുകൾ അടിച്ച താരമാണ് സമാറ്റ. ചാമ്പ്യൻസ് ലീഗിൽ ആൻഫീൽഡിൽ ചെന്മ് ലിവർപൂളിനെതിരെയും സമാറ്റ ഗോളടിച്ചിരുന്നു. നാലര വർഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്. റിലഗേഷൻ ഭീഷണിയിൽ നിന്ന് വില്ലയെ രക്ഷിക്കാൻ സമാറ്റയ്ക്ക് ആകും എന്നാണ് ആസ്റ്റൺ വില്ല കരുതുന്നത്.

Exit mobile version