Site icon Fanport

ആശ്ലി യങ് ഇനി എവർട്ടണിൽ

ഇംഗ്ലീഷ് ഫുൾബാക്കായ ആശ്ലി യംഗ് എവർട്ടണിലേക്ക് എത്താൻ സാധ്യത. ഈ സമ്മറോടെ ആസ്റ്റൺ വില്ലയിലെ കരാർ അവസാനിച്ച ആശ്ലി യംഗ് പ്രീമിയർ ലീഗിൽ തന്നെ തുടരും. താരം എവർട്ടൺ വാഗ്ദാനം ചെയ്ത കരാർ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഒരു വർഷത്തെ കരാർ ആകും അദ്ദേഹം ഒപ്പുവെക്കുക.

ആശ്ലി യംഗ് 23 06 01 18 36 45 435

രണ്ടു സീസൺ മുമ്പ് ആയിരുന്നു യങ് ആസ്റ്റൺ വില്ലയിലേക്ക് തിരികെയെത്തിയത്. 37കാരനായ താരത്തെ ഇനിയും ക്ലബിൽ നിലനിർത്തണ്ട എന്ന് പരിശീലകൻ തീരുമാനിക്കുക ആയിരുന്നു. ഇന്റർ മിലാനിൽ നിന്നായിരുന്നു യങ് വില്ലയിൽ എത്തിയത്. ഇംഗ്ലണ്ടിലും ഇറ്റലിയിലും ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് യങ്.

Exit mobile version