Picsart 23 06 04 14 24 25 560

അസെൻസിയോ ഇനി പാരീസിൽ!! പി എസ് ജി സ്വന്തമാക്കി!!

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോ പി എസ് ജിയിലേക്ക്. റയൽ മാഡ്രിഡ് മുന്നിൽ വെച്ച ഓഫറുകൾ എല്ലാം നിരസിച്ച അസെൻസിയോ ഇപ്പോൾ പി എസ് ജിയുമായി കരാർ ധാരണയിൽ എത്തിയിരിക്കുകയാണ്‌. ഫ്രീ ഏജന്റായ അസെൻസിയോയെ പി എസ് ജി സ്വന്തമാക്കിയതായി ഫബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്യുന്നു. 2027വരെയുള്ള കരാർ അസെൻസിയോ പി എസ് ജിയിൽ ഒപ്പുവെക്കും.

അടുത്ത ആഴ്കൽച ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അസെൻസിയോക്ക് വലിയ യാത്രയയപ്പ് നൽകാൻ റയൽ മാഡ്രിഡും ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ആയിരുന്നു പ്രധാനമായും രംഗത്ത് ഉണ്ടായിരുന്നത്. എന്നാൽ പി എസ് ജി രംഗത്ത് വന്നതോടെ ആസ്റ്റൺ വില്ല തീർത്തും ചിത്രത്തിൽ നിന്ന് പുറത്തായി‌.

2014 മുതൽ റയൽ മാഡ്രിഡ് ക്ലബിനൊപ്പം ഉള്ള താരമാണ് അസെൻസിയോ. 16 കിരീടങ്ങൾ അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം നേടുകയും ചെയ്തു. റയൽ മാഡ്രിഡിൽ ലഭിച്ചതിനേക്കാൾ വേതനൻ അസെൻസിയോക്ക് പി എസ് ജിയിൽ ലഭിക്കും.

Exit mobile version