Picsart 23 05 26 23 50 10 801

അസെൻസിയോ ഫ്രീ ഏജന്റായി റയൽ മാഡ്രിഡ് വിടുന്നു

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ മാർക്കോ അസെൻസിയോ ക്ലബ് വിടും എന്നുറപ്പാവുക ആണ്. റയൽ മാഡ്രിഡ് മുന്നിൽ വെച്ച പുതിയ ഓഫറും അസെൻസിയോ നിരസിച്ചതായാണ് റിപ്പോർട്ട്. ഇതോടെ താരം ഫ്രീ ഏജന്റായി ക്ലബ് വിടും എന്നുറപ്പാവുക ആണ്. അസെൻസിയോയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ക്ലബുകളും പി എസ് ജിയും രംഗത്ത് ഉണ്ട്.

ആസ്റ്റൺ വില്ല‌യാണ് താരത്തിനായി രംഗത്ത് ഉള്ള പ്രധാന പ്രീമിയർ ലീഗ് ക്ലബ്. ഉനായ് എമെറി ആണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് താരത്തെ എത്തിക്കാൻ ശ്രമിക്കുന്നത്. 2014 മുതൽ റയൽ മാഡ്രിഡ് ക്ലബിനൊപ്പം ഉള്ള താരമാണ് അസെൻസിയോ. 16 കിരീടങ്ങൾ അദ്ദേഹം റയൽ മാഡ്രിഡിനൊപ്പം നേടുകയും ചെയ്തു.

Exit mobile version