Picsart 24 08 27 01 13 59 174

അത്ലറ്റിക്കോ മാഡ്രിഡിന്റെ ആർതർ വെർമീനെ ലെപ്സിഗ് സ്വന്തമാക്കി

ലാ ലിഗ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് മിഡ്‌ഫീൽഡർ ആർതർ വെർമീനെ ലെപ്സിഗ് ലോണിൽ സൈൻ ചെയ്തു. ഒരു സീസൺ നീണ്ട ലോൺ കരാറിൽ താരം ഒപ്പുവെച്ചു. 3 മില്യൺ യൂറോയോളം ലോൺ ഫീ ആയി ആർ ബി ലെപ്സിഗ് നൽകും. 20 മില്യൺ യൂറോ നൽകി അടുത്ത സീസണിൽ അവർക്ക് താരത്തെ വിൽക്കാം.

ഈ വർഷം ജനുവരിയിൽ 18 മില്യൺ യൂറോയ്ക്ക് ആണ് വെർമീറൻ അത്‌ലെറ്റിയിൽ ചേർന്നത്. ബെൽജിയൻ താരം ആന്റ്വേർപിലൂടെ ആണ് വളർന്നു വന്നത്. കഴിഞ്ഞ വർഷം ബെൽജിയൻ ദേശീയ ടീമായി അരങ്ങേറ്റം നടത്തിയിരുന്നു.

Exit mobile version