Site icon Fanport

ആർതുറിനും പ്യാനിചിനും നാളെ മെഡിക്കൽ

ക്ലബ് മാറാൻ തീരുമാനിച്ച ബാഴ്സലോണയുടെ ആർതുറും യുവന്റസിന്റെ പ്യാനിചും നാളെ മെഡിക്കലിനായി യാത്ര തിരിക്കും. ഇന്ന് ബാഴ്സലോണയുടെ സെൽറ്റ ഗിഗയ്ക്ക് എതിരായ മത്സര ശേഷമാകും ആർതുർ ടൂറിനിലേക്ക് പോവുക. നാളെ തന്നെ മെഡിക്കൽ പൂർത്തിയാക്കും. പ്യാനിച് നാളെ ബാഴ്സലോണയിലും എത്തും. ഇരുവരുടെയും മെഡിക്കൽ പൂർത്തിയാക്കിയാൽ ക്ലബുകൾ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

80 മില്യണാണ് ബാഴ്സലോണ ആർതുറിനായി ആവശ്യപ്പെട്ടത്. യുവന്റസ് പ്യാനിചിനായി 70 മില്യണും ആവശ്യപ്പെട്ടു. അതുകൊണ്ട് തന്നെ പ്യാനിചിനെയും ഒപ്പം ഒരു 10 മില്യണും നൽകിയാകും യുവന്റസ് ആർതുറിന്റെ ട്രാൻസ്ഫർ പൂർത്തിയാക്കുക. യുവപ്രതീക്ഷ ആയ ആർതുറിനെ വിൽക്കാൻ ബാഴ്സലോണ തീരുമാനിച്ചത് ക്ലബിന്റെ ആരാധകർക്ക് ഇടയിൽ വലിയ പ്രതിഷേധം തന്നെ ഉയർത്തുന്നുണ്ട്.

Exit mobile version