മുൻ ഗോകുലം കേരള എഫ് സി താരം ആർതർ മൊഹമ്മദൻസിൽ

- Advertisement -

ഗോകുലം കേരള എഫ് സി റിലീസ് ചെയ്ത ആർതർ കൊയാസിയെ കൊൽക്കത്തൻ ക്ലബ് മൊഹമ്മദൻസ് സൈൻ ചെയ്തു. ഐവറി കോസ്റ്റിൽ നിന്നുള്ള ആർതർ കൊയാസിയെ സീസൺ അവസാനം വരെയുള്ള കരാറിലാണ് മൊഹമ്മദൻസ് സൈൻ ചെയ്തത്.

നവംബറിൽ ആയിരുന്നു ഗോകുലത്തിൽ ആർതർ എത്തിയത്. എന്നാൽ താരത്തിന് വിസ പ്രശ്നവുമായി ബന്ധപ്പെട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങേണ്ടി വന്നത് കൂടുതൽ കാലം താരത്തിന്റെ സേവനം നഷ്ടപ്പെടുത്തും എന്നുള്ളത് കൊണ്ട് ക്ലബ് ആർതറിനെ റിലീസ് ചെയ്യുകയായിരുന്നു.

താരത്തിന്റെ ഫുട്ബോൾ രീതി തന്റെ ശൈലിക്ക് ചേർന്നതല്ല എന്നതും താരത്തെ റിലീസ് ചെയ്യാൻ കാരണമായി എന്ന് അന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞിരുന്നു. 28കാരനായ ആർതർ അവസാനം മംഗോളിയൻ പ്രീമിയ ലീഗ് ക്ലബായ ഉലാൻബാറ്റർ സിറ്റിക്കാണ് കളിച്ചത്. അതിനുമുമ്പ് ഫിലിപ്പീൻസ് ക്ലബായ ഇലോകോസ് യുണൈറ്റഡിനായും കളിച്ചിട്ടുണ്ട്.

Advertisement