Picsart 23 07 14 11 15 57 654

ആർതുർ മെലോയെ സ്വന്തമാക്കാനായി ഫിയൊറെന്റിന രംഗത്ത്

ലിവർപൂളിലെ നിരാശാജനകമായ ലോൺ സ്‌പെൽ കഴിഞ്ഞ് മടങ്ങിയെത്തിയ ആർതുർ മെലോയെ യുവന്റസ് വിൽക്കും. ആർതുറിനായി ഇപ്പോൾ ഇറ്റാലിയൻ ക്ലബായ ഫിയിറെന്റിന രംഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. യുവന്റസ് കോച്ച് മാക്‌സ് അല്ലെഗ്രിയുടെ ഭാവി പദ്ധതികളുടെ ഭാഗമല്ലാത്ത ആർതുർ മെലോയെ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്താൻ യുവന്റസ് തീരുമാനിച്ചിരുന്നു. അടുത്ത മാസം 27 വയസ്സ് തികയുന്ന മിഡ്ഫീൽഡർക്ക് പ്രീമിയർ ലീഗിൽ നിന്നും ഓഫറുകൾ ഉണ്ട്.

ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്, ബ്രൈറ്റൺ എന്നിവർ താരത്തെ അന്വേഷിച്ചിട്ടുണ്ട്. എന്നാൽ ബ്രസീലിയൻ താരം ഇറ്റലിയിൽ തുടരാൻ ആണ് സാധ്യത.ഒരു ലോൺ കരാറിൽ ആർതുറിനെ ടീമിൽ എത്തിക്കാൻ ആണ് ഫിയൊറെന്റിന ശ്രമിക്കുന്നത്. യുവന്റസും അതിന് ഒരുക്കമാണ്. താരത്തിന്റെ വേതനം ഒഴിവാക്കുക ആണ് യുവന്റസിന്റെ പ്രധാന ലക്ഷ്യം.

Exit mobile version