അപ്രതീക്ഷിതം! ആർതുറിനെ കൈമാറാൻ ബാഴ്സലോണയും യുവന്റസും തമ്മിൽ ധാരണ!!

- Advertisement -

ബാഴ്സലോണയുടെ ബ്രസീലിയൻ മധ്യനിര താരം ആർതുർ മെലോ അവസാനം യുവന്റസിലേക്ക് എത്തുകയാണ്. ആർതുറിനെ നൽകാൻ യുവന്റസും ബാഴ്സലോണയും തമ്മിൽ ധാരണ ആയിരിക്കുകയാണ്‌. 80 മിക്യൺ യൂറോ നൽകി ആർതുറിനെ ട്രാൻസ്ഫറിനാണ് ടീമുകൾ തമ്മിൽ ധാരണ ആയത്. ആർതുർ ക്ലബ് മാറാൻ സമ്മതിച്ചതോടെയാണ് കാര്യങ്ങൾ പെട്ടെന്ന് നീങ്ങിയത്.

ഇനി പ്യാനിചിന്റെ വിലയിൽ ഇരു ക്ലബുകളും ധാരണ ആയാൽ ട്രാൻസ്ഫർ പൂർത്തിയാകും. പ്യാനിചിനായി 70മില്യൺ ആണ് യുവന്റസ് ആവശ്യപ്പെടുന്നത്. ഇത് ബാഴ്സലോണ അംഗീകരിക്കുക ആണെങ്കിൽ പ്യാനിചിനെയും ഒപ്പം 10 മില്യണും നൽകി ആർതുറിനെ യുവന്റസ് സ്വന്തമാക്കും. ആർതുർ ബാഴ്സ ക്ലബ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

യുവന്റസിൽ താരത്തിനുള്ള വലിയ താല്പര്യമാണ് താരത്തിന്റെ മനസ്സ് മാറ്റിയത്. നേരത്തെ എന്ത് ഓഫർ വന്നാലും ബാഴ്സലോണ വിടില്ല എന്ന് പറഞ്ഞിരുന്ന താരമാണ് ആർതുർ. എന്നാൽ നിരന്തരമായി ആർതുറിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു യുവന്റസ്‌. അവസാനമായി വർഷത്തിൽ 5 മില്യൺ വേതനം യുവന്റസ് വാഗ്ദാനം ചെയ്തതായാണ് വിവരങ്ങൾ‌. ഈ ഓഫർ ആണ് താരം പരിഗണിച്ചത്. അവസാന രണ്ടു വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉള്ള താരമാണ് ആർതുർ.

Advertisement