ഗണ്ണേഴ്സ് ടീം ശക്തമാക്കുന്നു, അമേരിക്കൻ ഗോൾ കീപ്പർ ആഴ്സണലിൽ

Newsroom

20220627 162244

ഗോൾകീപ്പർ മാറ്റ് ടർണർ MLS ടീമായ ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിൽ നിന്ന് ആഴ്സണലിന് ഒപ്പം ചേർന്നു. ഇന്ന് ഔദ്യോഗികമായി ആഴ്സണൽ പുതിയ ട്രാൻസ്ഫർ പ്രഖ്യാപിച്ചു. രണ്ടാം ഗോൾ കീപ്പറായാണ് ആഴ്സണൽ ടർണറെ ടീമിൽ എത്തിക്കുന്നത്.

28കാരനായ യു എസ് എ ഇന്റർനാഷണൽ തന്റെ രാജ്യത്തിന് വേണ്ടി 18 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 2021 കോൺകാകാഫ് ഗോൾഡ് കപ്പ് നേടിയപ്പോൾ അമേരിക്കയുടെ യുണൈറ്റഡ് ആറ് മത്സരങ്ങളിലും അദ്ദേഹം ആയിരുന്നു വല കാത്തത്. 2016ൽ ആണ് അദ്ദേഹം ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനിൽ എത്തിയത്. ആറ് വർഷത്തിനിടെ ന്യൂ ഇംഗ്ലണ്ടിനായി മാറ്റ് 102 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. താരം ആഴ്സണലിൽ 30ആം നമ്പർ ജേഴ്സി ആകും അണിയുക