ആഴ്സണൽ യുവ മിഡ്ഫീൽഡർ വീണ്ടും ജർമ്മനിയിൽ

ആഴ്സണലിന്റെ യുവ മധ്യനിര താരം തകുമോ അസാനോ വീണ്ടും ലോണിൽ. 2016ൽ ആഴ്സണലിൽ എത്തിയ ജപ്പാൻ താരം ഇതുവരെ ആയി ഒരു മത്സരം പോലും ആഴ്സണലിനായി കളിച്ചിട്ടില്ല. 2016ൽ ജർമ്മൻ ക്ലബായ സ്റ്റുഗ്ഗർട്ടിൽ രണ്ട് വർഷത്തെ ലോൺ അടിസ്ഥാനത്തിൽ എത്തിയ അസാനോ വീണ്ടു ഒരു ലോൺ കരാറിൽ ജർമ്മനിയിൽ എത്തിയിരിക്കുകയാണ്. ജർമ്മൻ ക്ലബായ ഹാന്നൊവർ 96 ആണ് അസാനോയെ ഒരു വർഷത്തേക്ക് വാഴ്പാടിസ്ഥാനത്തിൽ സ്വന്തമാക്കിയിരിക്കു‌ന്നത്.

ലോണിന് ശേഷം സ്ഥിരമായി അസാനോയെ സ്വന്തമാക്കാനുള്ള രീതിയിലാണ് ആഴ്സണലും ഹാന്നൊവറും തമ്മിൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഎലിമിനേറ്ററില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്, മാറ്റങ്ങളില്ലാതെ ഇരു ടീമുകളും
Next articleമാഫിയ ബന്ധം : തടവ് ശിക്ഷയും കാത്ത് മുൻ ഇറ്റാലിയൻ താരം