Site icon Fanport

റോമിയോ ലാവിയയിൽ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ

ഈ സീസണിൽ പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തപ്പെട്ട സൗതാപ്റ്റണിന്റെ യുവ ബെൽജിയം മധ്യനിര താരം റോമിയോ ലാവിയയെ സ്വന്തമാക്കാൻ താൽപ്പര്യം കാണിച്ചു ആഴ്‌സണൽ. നിലവിൽ പ്രധാന പരിഗണന ഡക്ലൻ റൈസിൽ കാണിക്കുന്ന ആഴ്‌സണൽ തോമസ് പാർട്ടി ക്ലബ് വിടുന്നു എങ്കിൽ പ്രത്യേകിച്ച് ലാവിയയെ സ്വന്തമാക്കാൻ ശ്രമിക്കും എന്നാണ് റിപ്പോർട്ട്.

റോമിയോ ലാവിയ

താരവും ആയി നടത്തിയ ചർച്ചകൾ വിജയകരമായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്. നിലവിൽ താരത്തിന് ആയി ചെൽസി ശക്തമായി രംഗത്ത് ഉണ്ട്. താരത്തിനു ആയി മാഞ്ചസ്റ്റർ യുണൈറ്റഡും താൽപ്പര്യം കാണിക്കുന്നുണ്ട്. അതേസമയം തങ്ങളുടെ മുൻ അക്കാദമി താരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ബയ് ബാക്ക് ക്ലൗസ് ഉള്ളത് 2024 ൽ മാത്രമാണ് എന്നത് ആഴ്‌സണലിന് നല്ല വാർത്തയാണ്. എന്നാൽ താരത്തിന് ആയി ആഴ്‌സണൽ സൗതാപ്റ്റണിനെ ഉടൻ സമീപിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

Exit mobile version