പിഎസ്ജി യുവതാരം ആഴ്സണലിലേക്ക്

- Advertisement -

പിഎസ്ജിയുടെ യുവതാരം യാസിൻ ആദിലിനെ ടീമില്‍ എത്തിക്കാന്‍ ഒരുങ്ങി ആഴ്സണല്‍. പിഎസ്ജിയുടെ അക്കാദമി താരമായ ആദിൽ പിഎസ്ജിയുമായി കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ആഴ്‌സണൽ മാനേജർ ഉനൈ എമരി പിഎസ്ജി മാനേജർ ആയിരുന്ന സമയത്ത് ആദിലിനു ആദ്യ ഇലവനിൽ അവസരം കൊടുത്തിരുന്നു.

ഏകദേശം രണ്ടു മില്യൺ യൂറോയോളം പിഎസ്ജിക്ക് ആദിലിനെ കിട്ടാൻ വേണ്ടി ആഴ്‌സണൽ നൽകേണ്ടി വരും. അറ്റാക്കിങ് മിഡ്ഫീൽഡർ ആയ യാസിൻ ആദിൽ ഫ്രാൻസിന്റെ അണ്ടർ 16, 17, 18 ടീമുകളിൽ കളിച്ചിട്ടുണ്ട്.ഫ്രാൻസിന്റെ യൂത്ത് ടീമുകൾക്കായി 23 കളികളിൽ 13 ഗോളുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement