അർണോടോവിച് ഇനി ഇറ്റലിയിൽ

ഓസ്ട്രിയൻ താരം അർണോടോവിച് യൂറോപ്യൻ ക്ലബ് ഫുട്ബോളിൽ തിരികെയെത്തുന്നു. താരത്തെ ഇറ്റാലിയൻ ക്ലബ് ബൊളോണയാണ് സൈൻ ചെയ്യുന്നത്. ചൈനയിൽ കളിക്കുകയായിരുന്ന അർണാടോവിചിന്റെ കരാർ അവസാനിക്കാൻ ആയിരുന്നു. ചൈനീസ് ക്ലബായ ഷാങ്ഹായ് എസ് ഐ പി ജിയിൽ ആയിരുന്നു താരം.

32കാരനായ താരം വെസ്റ്റ് ഹാം വിട്ടായിരുന്നു ചൈനയിൽ എത്തിയത്. മുമ്പ് ഇന്റർ മിലാൻ, സ്റ്റോക്ക് സിറ്റി എന്നീ ക്ലബുകൾക്കായും അർണാടോവിച് കളിച്ചിട്ടുണ്ട്. ബൊളോണയിൽ മൂന്ന് വർഷത്തെ കരാർ ആകും താരം ഒപ്പുവെക്കുക. വർഷം 2.7 മില്യൺ ആയിരിക്കും വേതനം. ഇപ്പോൾ ഓസ്ട്രിയക്ക് ഒപ്പം യൂറോ കപ്പ് കളിക്കുകയാണ് താരം.