Picsart 24 08 16 15 23 49 687

അർമാണ്ടോ ബ്രോഹയെ സ്വന്തമാക്കാൻ ഇപ്സ്വിച് ടൗൺ

ചെൽസിയുടെ യുവ സ്‌ട്രൈക്കർ അർമാൻഡോ ബ്രോഹ ക്ലബ് വിടാൻ ഉള്ള ശ്രമങ്ങൾ തുടരുകയാണ്. 23-കാരൻ അവസാന സീസണിൽ ഫുൾഹാമിൽ ആണ് ലോണിൽ കളിച്ചത്. ലോൺ കഴിഞ്ഞ് തിരികെയെത്തിയ താരത്തെ ചെൽസി വിൽക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ആരും ഇതുവരെ വാങ്ങാൻ രംഗത്ത് വന്നില്ല. ഇപ്പോൾ പ്രീമിയർ ലീഗ് ക്ലബായ ഇപ്സിച് ടൗൺ താരത്തെ ലോണിൽ ആവശ്യപ്പെട്ട് ചെൽസിയെ സമീപിച്ചിട്ടുണ്ട്. അർമാണ്ടോയും ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ചെൽസിയിൽ അവസരങ്ങൾ കുറവായതിനാലാണ് ക്ലബ് വിടുന്നത്.

ഡച്ച് ടീമായ വിറ്റെസ്സെയിലും സതാംപ്ടണിലും മുമ്പ് ബ്രോഹ ലോണിൽ കളിച്ചിട്ടുണ്ട്. അവിടെയൊക്കെ തിളങ്ങാനും ആയിരുന്നു. ചെൽസിക്ക് ഒപ്പം അണ്ടർ 9 ലെവൽ മുതൽ ഉള്ള താരമാണ് ബ്രോഹ.

Exit mobile version