Site icon Fanport

അർജന്റീനയുടെ യുവതാരത്തെ സ്വന്തമാക്കി സെവിയ്യ

അർജന്റീനിയൻ യുവതാരമായ ലൂക്കാസ് ഒകാമ്പോസിനെ ടീമിലെത്തിച്ച് സ്പാനിഷ് ടീമായ സെവിയ്യ. ഫ്രഞ്ച് ക്ലബ്ബായ മാഴ്സെയിൽ നിന്നുമാണ് 24 കാരനായ മധ്യനിര താരത്തെ സെവിയ്യ ടീമിലെത്തിച്ചത്. 13 മില്ല്യൺ യൂറോ നൽകിയാണ് 5 വർഷത്തെ കരാറിലാണ് ഓകാമ്പോസ് ടീമിലെത്തിയത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബിന് വേണ്ടി 34 മത്സരങ്ങൾ കളിച്ച ഒകാമ്പോസ് 4 ഗോളുകളും നേടി.

മുൻ റിവർപ്ലേറ്റ് താരമായ അദ്ദേഹം മാഴ്സെയിൽ കരാർ അവസാനിക്കാനിരിക്കെയാണ് സെവിയ്യയിൽ എത്തിയത്. മാഴ്സെയ്ക്ക് വേണ്ടി 129 മത്സരങ്ങളിൽ 27 ഗോളുകൾ നേടി. ലീഗ് വൺ ക്ലബ്ബായ മൊണാകോയിൽ നിന്നുമാണ് മാഴ്സയിലേക്ക് ലൂക്കാസ് ഒകാമ്പോസ് എത്തുന്നത്. മാഴ്സെയിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബായ ജനോവയിലും മിലാനിലും കളിച്ചിട്ടുണ്ട്.

Exit mobile version