Picsart 24 01 25 20 26 10 886

അർജന്റീനിയൻ അത്ഭുത താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി

റിവർ പ്ലേറ്റിൽ നിന്ന് യുവ അർജന്റീനൻ മിഡ്ഫീൽഡർ ക്ലോഡിയോ എച്ചെവേരിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി. സിറ്റി താരത്തിന്റെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 6 വർഷത്തെ കരാറിൽ ആൺ താരം മാഞ്ചസ്റ്ററിലേക്ക് എത്തുന്നത്. 17 കാരനായ മിഡ്ഫീൽഡർക്കായി നിരവധി ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. ബാഴ്സലോണയെ മറികടന്നാണ് സിറ്റി ഇപ്പോൾ എച്ചെവേരിയെ ടീമിൽ എത്തിക്കുന്നത്.

ഈ സീസണിന്റെ അവസാനം വരെ എച്ചെവേരി റിവർ പ്ലേറ്റിലേക്ക് തിരികെ ലോണിൽ പോകും. ഹൂലിയൻ അൽവാരസിനെയും മാൻ സിറ്റി റിവർ പ്ലേറ്റിൽ നിന്നായിരുന്നു സൈൻ ചെയ്തത്‌. 2024 ഡിസംബറിൽ കാലഹരണപ്പെടാൻ പോകുന്ന കരാർ പുതുക്കില്ല എന്ന് താരം ക്ലബിനെ അറിയിച്ചതോടെയാണ് റിവർ പ്ലേറ്റ് താരത്തെ വിൽക്കാൻ നിർബന്ധിതരായത്‌.

Exit mobile version