Site icon Fanport

അർജന്റീനൻ യുവ ഫോർവേഡിനെ സ്വന്തമാക്കി സ്പാർട്ടക്ക് മോസ്കോ

റഷ്യൻ ക്ലബായ സ്പാർടക് മോസ്കോ ഒരു ഗംഭീര സൈനിംഗ് പൂർത്തിയാക്കി. അർജന്റീനൻ യുവതാരമായ എസെക്കിയേൽ പോൺസിനെ ആണ് മോസ്കോ സ്വന്തമാക്കിയിർക്കുന്നത്. 22കാരനായ താരം ഇതുവരെ ഇറ്റാലിയൻ ക്ലബായ റോമയുടെ താരമായിരുന്നു. 2015 മുതൽ റോമയുടെ താരമാണ് പോൺസ്. അവസാന സീസണിൽ ഗ്രീക്ക് ക്ലബായ ഏതൻസിനു വേണ്ടി ലോണടിസ്ഥാനത്തിൽ കളിച്ച പോൺസ് അവിടെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.

21 ഗോളുകളും നാല് അസിസ്റ്റും താരം കഴിഞ്ഞ സീസണിൽ നേടിയിരു‌ന്നു. ഇതിനു മുമ്പ് ഫ്രഞ്ച് ക്ലബായ ലില്ലെയ്ക്ക് വേണ്ടിയും പോൺസ് കളിച്ചിട്ടുണ്ട്. നാലു വർഷത്തേക്കുള്ള കരാറാണ് താരം സ്പാർടക് മോസ്കോയുമായി ഒപ്പുവെച്ചിരിക്കുന്നത്. കരാറിന്റെ തുക ക്ലബ് വ്യക്തമാക്കിയിട്ടില്ല. മുമ്പ് അർജന്റീന അണ്ടർ 20 ടീമിൽ കളിച്ചിട്ടുള്ള താരമാണ് പോൺസ്.

Exit mobile version