അരീക്കോടിന്റെ അസറുദ്ധീൻ ബ്ലാസ്റ്റേഴ്സ് ജഴ്സിയിലേക്ക്

- Advertisement -

കേരള സന്തോഷ് ട്രോഫി താരവും നിലവിലെ ഇന്ത്യൻ U23 ക്യാമ്പിലെ താരവുമായ അസറുദ്ധീൻ ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതായി സൂചന. അസറുദ്ദീനെയും മറ്റൊരു മലയാളി താരത്തേയും ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. ഡ്രാഫ്റ്റ് സിസ്റ്റം ആണെങ്കിൽ ഡ്രാഫ്റ്റിൽ ഉൾപ്പെടുത്തിയാകും കേരള ബ്ലാസ്റ്റേഴ്സ് ഈ‌ മലയാളി താരങ്ങളെ സ്വന്തമാക്കുക.

നിരവധി താരങ്ങളെ കേരളത്തിനു സംഭാവന ചെയ്തിട്ടുള്ള അരീക്കോട് ആണ് അസറുദ്ദീന്റെ സ്വദേശം. അരീക്കോട് താഴത്തങ്ങാടി സ്വദേശി ആണ്‌. എസ്‌ എസ്‌ കോളേജിൽ പഠിക്കുന്ന സമയത്താണ് ജില്ലാ ടീമിൽ കളിക്കുന്നത്. ജില്ലാ ടീമിലെ പ്രകടനം സന്തോഷ് ട്രോഫി ടീമിലേക്കുള്ള വഴി തെളിച്ചു. കോഴിക്കോടും ഗോവയിലുമായി നടന്ന സന്തോഷ് ട്രോഫിയിൽ കോച്ച് വി പി ഷാജി മധ്യ നിരയിൽ അസറുദ്ദീന് സ്ഥിരം അവസരങ്ങൾ നൽകിയിരുന്നു.

ഗോവയിൽ നിന്ന് ദേശീയ അണ്ടർ 23 ക്യാമ്പിലേക്ക് ക്ഷണം കിട്ടിയ മൂന്നു മലയാളികളിൽ ഒരാളായിരുന്ന്യ് അസർ. രണ്ടാഴ്ചത്തെ ക്യാമ്പിനു ശേഷം പ്രഖ്യാപിച്ച അണ്ടർ 23 സാധ്യത ടീമിൽ ഇടം പിടിച്ച ഏകമലയാളി ആയി ഈ അരീക്കോടുകാരൻ. ഇപ്പോൾ U23 ദേശിയ ടീം ക്യാമ്പിൽ തുടരുകയാണ് അസർമ് അടുത്ത മാസം അണ്ടാറ് 23 എഷ്യാ യോഗ്യതാ മത്സരം നടക്കാനുണ്ട്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് അസറിനെ സ്വന്തമാക്കാൻ സാധ്യത സജീവമാണ് എന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

https://www.facebook.com/SouthSoccers/

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement