Picsart 24 09 05 16 21 35 567

ആന്റണി മാർഷ്യലിന് ബ്രസീലിയൻ ക്ലബിൽ നിന്ന് ഓഫർ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ആന്റണി മാർഷ്യൽ ഇപ്പോഴും ഒരു ക്ലബ് ഇല്ലാതെ നിൽക്കുകയാണ്‌. മാർഷലിനായി ഇപ്പോൾ ബ്രസീലിയൻ ക്ലബായ ഫ്ലെമെംഗോ രംഗത്ത് എത്തിയിട്ടുണ്ട് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതുവരെ ഒരു ഓഫർ ഫ്ലമെംഗോ മാർഷലിനു മുന്നിൽ വെച്ചിട്ടില്ല. യൂറോപ്പിൽ തന്നെ തുടരാൻ ആണ് മാർഷൽ ആഗ്രഹിക്കുന്നത്. അത് ഇനി നടക്കുമോ എന്ന് കണ്ടറിയണം.

2015ൽ റെക്കോർഡ് തുകയ്ക്ക് ആയിരുന്നു മാർഷ്യലിനെ യുണൈറ്റഡ് മൊണോക്കോയിൽ നിന്ന് സ്വന്തമാക്കിയത്. എന്നാൽ ഒരിക്കലും യുണൈറ്റഡിൽ സ്ഥിരതയാർന്ന പ്രകടനം ക്ലബിൽ നടത്താ‌ൻ മാർഷ്യലിനായില്ല. കഴിഞ്ഞ സീസണുകളിൽ പരിക്ക് കാരണം അധിക മത്സരങ്ങൾ താരം കളിച്ചിരുന്നില്ല. അവസാന സീസണുകളിൽ എല്ലാം മാർഷ്യൽ ഫിറ്റ്നസ് നിലനിർത്താൻ പാടുപെട്ടിരുന്നു. പുതിയ ക്ലബ് തേടുമ്പോഴും താരത്തിന് വിനയാകുന്നത് ഫിറ്റ്നസ് തന്നെയാണ്.

Exit mobile version