20220821 022944

ആന്റണി വീണ്ടും പരിശീലനത്തിൽ ഇറങ്ങിയില്ല, ലക്ഷ്യം മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ | Report

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ വരണം എന്ന് ഉറപ്പിച്ചിരിക്കുന്ന അയാക്സിന്റെ താരം ആന്റണി തുടർച്ചയായ രണ്ടാം ദിവസവും ക്ലബിനൊപ്പം പരിശീലനം നടത്താൻ വിസമ്മതിച്ചു. താരം അയാക്സിന്റെ അടുത്ത മത്സരത്തിൽ നിന്നും മാറി നിൽക്കും. തന്റെ ഭാവി തീരുമാനം ആകാതെ അയാക്സിനായി കളിക്കണ്ട എന്നാണ് ബ്രസീലിയൻ താരത്തിന്റെ തീരുമാനം. അയാക്സും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ചർച്ചകൾ നടത്തുകയാണ് ഇപ്പോൾ.

താരവും അദ്ദേഹത്തിന്റെ കുടുംബവും മാഞ്ചസ്റ്ററിലേക്ക് മാറാൻ ആണ് ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 80 മില്യന്റെ ബിഡ് അയാക്സ് നിരസിച്ചിരുന്നു. ട്രാൻസ്ഫർ തുക ധാരണയാവുക ആണെങ്കിൽ തിങ്കളാഴ്ചയോടെ ഈ ട്രാൻസ്ഫറിൽ ഒരു തീരുമാനം ആകും. ആന്റണി കൂടെ ക്ലബിൽ എത്തുക ആണെങ്കിൽ യുണൈറ്റഡ് അതോടെ ട്രാൻസ്ഫർ വിൻഡോയിലെ നീക്കങ്ങൾ അവസാനിപ്പിക്കും. ഇതിനകം നാലു വലിയ സൈനിംഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തി കഴിഞ്ഞു.

22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.

Exit mobile version