അയാക്സിന്റെ അത്ഭുതതാരം ആന്റണിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം ശക്തമാക്കി

20220624 021249

ബ്രസീലിയൻ യുവതാരം ആന്റണിയെ സ്വന്തമാക്കാനുള്ള ശ്രമം മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമാക്കി. പരിശീലകൻ ടെൻ ഹാഗും മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുപോലെ ആന്റണിയെ മാഞ്ചസ്റ്ററിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. അയാക്സ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരത്തെ സ്വന്തമാക്കാൻ വലിയ തുക തന്നെ യുണൈറ്റഡ് നൽകേണ്ടി വരും.

ആന്റണിയുടെ കരാർ അവസാനിക്കാൻ കുറച്ച് കാലമെ ഉള്ളൂ എന്നത് കൊണ്ട് അയാക്സ് ആന്റണിയെ വലിയ തുക കിട്ടിയാൽ കൊടുക്കാൻ തയ്യാറാണ്. 40 മില്യൺ യൂറൊയോളം ആണ് ആന്റണിക്കായി അയാക്സ് ആവശ്യപ്പെടുന്നത്. 22കാരനായ അവസാന രണ്ട് വർഷമായി അയാക്സിനൊപ്പം ഉണ്ട്. കഴിഞ്ഞ സീസണിൽ 12 ഗോൾ നേടുകയും 10 അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്ത താരത്തെ ഒരു യൂറോപ്യൻ ക്ലബും വേണ്ട എന്ന് പറയില്ല.

Previous articleജർമ്മൻ പ്രതീക്ഷയായ ഫ്ലോറിയൻ വിർട്സിന് ലെവർകൂസനിൽ പുതിയ കരാർ
Next articleനുനോ ടവാരെസ് ആഴ്സണൽ വിടാൻ സാധ്യത