“ആന്റണി എന്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകണം? അയാക്സ് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ടീമാണ്”

ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല എന്ന് അയാക്സ് പരിശീലകൻ ആൽഫ്രഡ് ശ്രൂഡർ. ആന്റണിയുടെ അവസ്ഥ മനസ്സിലാക്കുന്നു എന്നാൽ അയാക്സ് പോലൊരു വലിയ ക്ലബിലാണ് ഇപ്പോൾ ആന്റണി കളിക്കുന്നത്. അയാക്സ് ചാമ്പ്യൻസ് ലീഗിലും കളിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ് അല്ലല്ലോ എന്ന് അയാക്സ് കോച്ച് ചോദിക്കുന്നു.

ആന്റണി ക്ലബിൽ തുടരും എന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് കോച്ച് പറഞ്ഞു. അയാക്സ് ഈ സീസണിൽ ഇതിനകം തന്നെ കുറെ താരങ്ങളെ വിറ്റു കഴിഞ്ഞു. ആന്റണിയെ വിൽക്കുന്നത് താൻ അംഗീകരിക്കില്ല. അയാക്സ് സാമ്പത്തികമായി നല്ല നിലയിൽ ആണ് അതുകൊണ്ട് പണത്തിന്റെ ആവശ്യവും അയാക്സിന് ഇല്ല. പരിശീലകൻ പറഞ്ഞു.