മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമ്മൻ പുതിയ ക്ലബ്ബിൽ

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം അന്റോണിയോ ജർമ്മൻ മലേഷ്യൻ ക്ലബ്ബിൽ. മലേഷ്യൻ സൂപ്പർ ലീഗ് ക്ലബായ സെലെങ്കോർ എഫ്.എയിലേക്കാണ് ജർമ്മൻ എത്തിച്ചേർന്നത്. റെഡ് ജയൻറ്സ് എന്ന് വിളിപ്പേരുള്ള സെലെങ്കോർ മലേഷ്യയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിൽ ഒന്നാണ്. അവരുടെ എൺപത്തിനായിരത്തിലധികം പേർക്കിരിക്കാവുന്ന ഷാ ആലം സ്റ്റേഡിയം ലോക പ്രശസ്തമാണ്.

ഗോകുലം കേരളയിലായിരുന്നു അവസാനമായി ജർമ്മൻ കളിച്ചത്. ഗോകുലവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് അപ്രതീക്ഷിതമായിട്ടായിരുന്നു ജർമ്മൻ കേരളം വിട്ടത്. ഗോകുലത്തിൽ എത്തുന്നതിനു മുൻപ് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു. കേരളത്തിലെ ഈ രണ്ടു പ്രമുഖ ക്ലബ്ബുകൾക്കും വേണ്ടി കളിച്ച ഏക വിദേശ താരം ജർമ്മൻ ആണ്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആര് ഗോളുകൾ അന്റോണിയോ ജർമ്മൻ നേടിയിരുന്നു. ഗോകുലം കേരളക്ക് വേണ്ടി രണ്ടു ഗോളുകളും നേടിയിട്ടുണ്ട്.

Exit mobile version