അഭ്യൂഹങ്ങൾക്ക് വിട, ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിൽ തുടരും

- Advertisement -

അത്ലറ്റികോ മാഡ്രിഡിന്റെയും ഫ്രാൻസിന്റെയും സ്റ്റാർ സ്‌ട്രൈക്കർ അന്റോണിയോ ഗ്രീസ്മാൻ അത്ലറ്റിക്കോ മാഡ്രിഡിൽ തുടരുമെന്ന് വ്യക്തമാക്കി. ഗ്രീസ്മാൻ ബാഴ്‌സലോണയിൽ എത്തുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ അവസാനമുണ്ടായത്. ടീം മാറുന്നതിനെ പറ്റി സ്വന്തം അഭിപ്രായം ലോകകപ്പിന് മുൻപേ വെളിപ്പെടുത്തുമെന്നു താരം പറഞ്ഞിരുന്നു. നെയ്മറിന് പകരക്കാരനായി മികച്ചോരു താരത്തെ കൊണ്ടു വരാനുള്ള ബാഴ്‌സയുടെ നീക്കമാണ് ഇതോടെ പാളിയത്.

റയൽ സോസിദാദിന്റെ യൂത്ത് അക്കാദമിയുടെ കളിയാരംഭിച്ച ഗ്രീസ്മാൻ അഞ്ചു വർഷത്തോളം അവിടെ തുടർന്നു. 2014 ലാണ് അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ഗ്രീസ്മാൻ എത്തുന്നത്. അത്ലറ്റിക്കോയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് റണ്ണേഴ്‌സപ്പായ ഗ്രീസ്മാൻ യൂറോപ്പ കിരീടവും സൂപ്പർ കോപ്പയും നേടിയിട്ടുണ്ട്. യുവേഫ യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ്‌ നേടിയ ഫ്രാൻസിന്റെ U19 ടീമിൽ അംഗമായിരുന്ന ഗ്രീസ്മാൻ ഫ്രാൻസിന് വേണ്ടി അമ്പതിനാല് മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. ഗ്രീസ്മാൻ അടക്കമുള്ള യുവതാരങ്ങളാണ് റഷ്യയിൽ ഫ്രാൻസിന്റെ കരുത്ത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement