ഗ്രീസ്‌മാൻ വന്നേക്കില്ല, പകരക്കാരനെ തിരക്കി യൂണൈറ്റഡ്

- Advertisement -

ഗോൾ വരൾച്ചക്ക് അന്റോണിയോ ഗ്രീസ്‌മാൻ വന്നാൽ പരിഹാരമാവുമെന്ന യുണൈറ്റഡിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. വരാനിരിക്കുന്ന സീസണിലും ഫ്രഞ്ചുകാരൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടർന്നേക്കും. 18 വയസ്സിന് താഴെയുള്ള കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അത്ലറ്റികോ മാഡ്രിഡിന് ലഭിച്ച ട്രാൻസ്ഫർ വിലക്കാണ് യുണൈറ്റഡിന് വിനയായത്.

ഗ്രീസ്മാനിൽ യുനൈറ്റഡ് പരിശീലകൻ മൗറീഞ്ഞോക്കുള്ള താൽപര്യം പരസ്യമാണ്. എത്ര പണം വേണമെങ്കിലും 26 കാരന് വേണ്ടി ചിലവാക്കാൻ മാഞ്ചസ്റ്റർ യൂണൈറ്റഡും തയ്യാറായിരുന്നു. എന്നാൽ കോടതി വിധിയുടെ രൂപത്തിൽ വന്ന വിലക്ക് ഗ്രീസ്മാന്റെ ഇംഗ്ലണ്ടിലേക്കുള്ള ചുവടുമാറ്റം ഇല്ലാതാക്കി. കോടതി വിധി പ്രകാരം ഗ്രീസ്‌മാൻ അത്ലറ്റികോ വിട്ടാലും പകരം സ്ട്രൈക്കറെ വാങ്ങാൻ അത്ലറ്റികോ മാഡ്രിഡിന് വിലക്ക് തീരുന്ന 2018 ജനുവരി വരെ കാത്തിരിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ തനിക്ക് പകരക്കാരൻ ഇല്ലാതെ അത്ലറ്റികോ വിടുന്നത് ധാർമികമായി നല്ലതല്ല എന്നാണ് ഗ്രീസ്‌മാൻ വിശ്വസിക്കുന്നത്. ഈയിടെ നൽകിയ ട്വിറ്ററിലൂടെ താൻ അത്ലറ്റികോയിൽ തന്നെ തുടരും എന്ന സൂചനയും ഫ്രഞ്ച് താരം നൽകിയിരുന്നു. ഫ്രഞ്ച് ടെലിവിഷന് നൽകിയ അഭിമുഖത്തിലും താൻ അത്ലറ്റികോ വിടില്ല എന്ന സൂചന ഗ്രീസ്‌മാൻ നൽകിയിരുന്നു. ഗ്രീസ്മാൻ വന്നില്ലെങ്കിൽ പകരം ലുകാക്കുവിനെയോ ആൽവാരോ മൊറാട്ടയെയോ ടീമിൽ എത്തിക്കാനാണ് യുണൈറ്റഡിന്റെ നീക്കം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement