
വീണ്ടുമൊരു സ്പാനിഷ് താരം കൂടി ഐ എസ് എല്ലിലേക്ക്. മുൻ എസ്പാൻയോൾ താരം ഫെറൻ കൊറോമിനസിനെ ഐ എസ് എല്ലിലേക്ക് എത്തിച്ചിരിക്കുന്നത് എഫ് സി ഗോവയാണ്. എസ്പാനിയോളിന്റെ വിങിലും ഫോർവേഡായും 10 വർഷത്തോളം കളിച്ച താരമാണ് കൊറോ എന്നറിയപ്പെടുന്ന കൊറോമിനസ്. ഇരുന്നൂറിലധികം മത്സരങ്ങളിൽ എസ്പാനിയോളിനു വേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. എസ്പാനിയോളിന്റെ കൂടെ കോപ ഡെൽറേ ചാമ്പ്യനും യൂറോപ്പ ലീഗ് റണ്ണേഴ്സ് അപ്പുമായിട്ടുണ്ട് കൊറോ. കോപാഡെൽറേ ഫൈനലിൽ സ്കോർ ചെയ്തിട്ടുമുണ്ട് കൊറോ.
Presenting our newest #Gaur Ferran Corominas, Copa del Rey 05/06 winner & UEFA Cup 06/07 runner up with RCD Espanyol! #WelcomeCoro #ForcaGoa pic.twitter.com/g62woWLv0D
— FC Goa (@FCGoaOfficial) July 18, 2017
ഒസാസുന, എൽചി, മല്ലോർകാ ക്ലബുകളുടേയും ജേഴ്സി അണിഞ്ഞിട്ടുണ്ട്. കൊറോയ്ക്ക് മുന്നേ എഫ് സി ഗോവ സൈൻ ചെയ്ത മാനുവൽ അരാനയും സ്പാനിഷ് താരമാണ്. കൂടാതെ ബെംഗളൂരു എഫ് സി സൈൻ ചെയ്ത വിദേശ താരങ്ങളിൽ മൂന്നു പേർ സ്പെയിനിൽ നിന്നാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial