ലൂയിസ് ബേകറിനെ വീണ്ടും ലോണിൽ അയച്ച് ചെൽസി

- Advertisement -

ചെൽസി യുവതാരങ്ങളിൽ എന്നും വൻ പ്രതീക്ഷയായിരുന്നു ലൂയിസ് ബേകറിന് ഇത്തവണയും ലോണിൽ പോകാൻ തന്നെ വിധി. 23കാരനായ ബേകറിനെ ഇത്തവണ ലീഡ്സ് യുണൈറ്റഡിലേക്കാണ് ചെൽസി ഒരു വർഷത്തെ ലോണിൽ അയച്ചിരിക്കുന്നത്. 2014ൽ ചെൽസിക്കായി സീനിയർ അരങ്ങേറ്റം നടത്തിയ ബേകർ ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും മികച്ച ടാലന്റായിട്ടായിരുന്നു വിലയിരുത്തപ്പെട്ടത്.

എന്നാൽ ചെൽസി ഒരിക്കൽ പോലും താരത്തിൽ വിശ്വാസം അർപ്പിക്കാതെ തുടർച്ചയായി ലോണിൽ അയച്ച് താരത്തെ തളർത്തുകയായിരുന്നു. അണ്ടർ 10 ടീം മുതൽ ചെൽസിക്കൊപ്പം ബേകറുണ്ട്‌‌. 2014ൽ ചെൽസിയുടെ മികച്ച യുവതാരമായും ബേകറിനെ തിരഞ്ഞെടുത്തിരുന്നു. ഇംഗ്ലണ്ട് അണ്ടർ 21 ടുലൻ ടൂർണമെന്റ് വിജയിച്ചപ്പോൾ ടോപ് സ്കോറർ ആയതും ബേകർ ആയിരുന്നു‌. കഴിഞ്ഞ വർഷം മിഡിൽസ് ബ്രോയിലും അതിനു മുന്നത്തെ വർഷം ഡച്ച് ക്ലബായ വിറ്റെസെയികും ആയിരുന്നു താരത്തിന്റെ ലോൺ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement