ആഞ്ചൽ റേഞ്ചൽ ഇനി ക്യു പി ആറിൽ

നീണ്ട 11 വർഷത്തെ സ്വാൻസി കരിയർ മതിയാക്കാൻ തീരുമാനിച്ച സ്വാൻസി ലെഫ്റ്റ് ബാക്ക് ആഞ്ചൽ റേഞ്ചൽ ഇനി ക്യു പി ആറിൽ കളിക്കും. കരിയർ അവസാനിപ്പിക്കുകയാണ് എന്ന് സൂചന നൽകിയിരുന്ന താരം ഇപ്പോൾ അഞ്ചു മാസത്തെ കരാറിലാണ് ക്യു പി ആറിൽ എത്തിയിരിക്കുന്നത്. പരിക്കേറ്റ ഫുൾബാക്ക് ഫർലോങിന് പകരക്കാരനായാണ് റേഞ്ചൽ എത്തുന്നത്.

2006ൽ ആണ് ഒരു സെമി പ്രൊഫഷണൽ ക്ലബിൽ നിന്നാണ് ആഞ്ചൽ സ്വാൻസിയിൽ എത്തിയത്. സ്വാൻസിക്കായി 373 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. സ്വാൻസിയുടെ എക്കാലത്തെയും മികച്ച റൈറ്റ് ബാക്കുകളിൽ ഒന്നായാണ് ക്ലബ് തന്നെ ആഞ്ചലിനെ വിലയിരുത്തിയിട്ടുള്ളത്. 35കാരനായ താരം 5 മാസത്തിന് ശേഷം ക്ലബിൽ തുടരുമോ എന്ന് വ്യക്തമാക്കിയിട്ടില്ല‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial