Site icon Fanport

ഒരു ബ്രസീലിയൻ യുവതാരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് ചെൽസി

ബ്രസീലിന്റെ ഭാവി താരങ്ങളിൽ ഒരാളായി കണക്കാക്കുന്ന യുവപ്രതിഭ ആന്ദ്രേ സാന്റോസ് ചെൽസിയിലേക്ക് അടുക്കുന്നു. നിലവിൽ വാസ്കോഡ ഗാമ ക്ലബ്ബിന് വേണ്ടി കളിക്കുന്ന താരത്തിന്റെ കൈമാറ്റ തുക വ്യക്തമാക്കിയിട്ടില്ല. വ്യക്തിപരമായ കരാറിൽ കൂടി ധാരണയിൽ എത്തുന്നതോടെ കൈമാറ്റത്തിന്റെ പൂർണ ചിത്രം ലഭിക്കും. പതിനെട്ടുകാരനായ മധ്യനിര താരം സീസൺ പുനരാരംഭിക്കുമ്പോൾ ചെൽസിയുടെ കുപ്പായത്തിൽ ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി.

ബ്രസീലിയൻ 22 12 22 19 06 52 841

പതിനെട്ടുകാരനായ താരം ഏഴ് വയസു മുതൽ വാസ്കോഡ ഗാമ ക്ലബ്ബിന്റെ ഭാഗമാണ്. ഇത്തവണ സീസണിനിടക്ക് കരാർ അവസാനിച്ച താരത്തിന് ഫ്രീ ഏജന്റ് ആയി കൂടുമാറാൻ അവസരം ഉണ്ടായിരുന്നതായി ലൂക്കസ് പെട്രൊസ റിപ്പോർട്ട് ചെയ്തു. ബാഴ്‌സലോണ അടക്കമുള്ള ടീമുകളുടെ ഓഫർ ഉണ്ടായിട്ടും ആ സമയം കരാർ പുതുക്കാൻ ആയിരുന്നു സാന്റോസിന്റെ തീരുമാനം. നിലവിൽ സിറ്റി, ന്യൂകാസിൽ എന്നിവരെ മറികടന്നാണ് താരം ചെൽസിയെ തെരഞ്ഞെടുത്തത്. മധ്യനിരയിൽ ഗോൾ അടിക്കാനും കെൽപ്പുള്ള താരത്തിന്റെ കായിക ബലവും ചെൽസിക്ക് മുതൽകൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ജോർജിഞ്ഞോ, കാൻറെ എന്നിവരുടെ കരാർ അവസാനിക്കുക കൂടി ചെയ്യുന്ന സീസണിൽ ടീമിന് പകരക്കാരെ കണ്ടെത്തേണ്ടതായും ഉണ്ട്.

Exit mobile version