ആൻഡ്രെ സിൽവ ഇനി ലൈപ്സിഗിൽ

20210702 224410

പോർച്ചുഗീസ് താരം ആൻഡ്രെ സിൽവയെ ലൈപ്സിഗ് സ്വന്തമാക്കി. താരം ലൈപ്സിഗിൽ അഞ്ചു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. ഫ്രാങ്ക്ഫർടിന്റെ താരമായിരുന്ന ആൻഡ്രെ സിൽവ കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ ഗോളുകൾ അടിച്ചു കൂട്ടിയിരുന്നു. 28 ഗോളുകളാണ് താരം കഴിഞ്ഞ സീസണിൽ ലീഗിൽ മാത്രം അടിച്ചത്.

പോർച്ചുഗീസ് ടീമിനൊപ്പം യൂറോ കപ്പ് കളിച്ചാണ് ആൻഡ്രെ സിൽവ ഇപ്പോൾ ലൈപ്സിഗിലേക്ം എത്തുന്നത് . കഴിഞ്ഞ സീസണിൽ ആയിരുന്നു ജർമ്മൻ ക്ലബ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കിയത്. മിലാനിൽ നിന്ന് ആദ്യം ലോണി എത്തിയ താരം ജർമ്മനിയിൽ കഴിവ് തെളിയിച്ച് പിന്നീട് അവിടെ സ്ഥിര കരാർ ഒപ്പുവെക്കുകയായിരുന്നു. ജർമ്മനിയിൽ 57 മത്സരങ്ങൾ ഇതുവരെ കളിച്ച താരം 40 ഗോളുകൾ ബുണ്ടസ് ലീഗയിൽ നേടി.

മുമ്പ് പോർട്ടോ ക്ലബിന്റെ സ്ട്രൈക്കറായി തിളങ്ങി കൊണ്ടായിരുന്നു സിൽവ ലോക ശ്രദ്ധ നേടുയത്. എന്നാൽ അവിടെ നിന്ന് മിലാനിൽ വന്ന താരത്തിന് ഒട്ടും തിളങ്ങാൻ ആയില്ല.പിന്നീട് സെവിയ്യയിലും താരം ലോണിൽ പോയിരുന്നു. 25കാരനായ താരത്തെ 19 മില്യൺ യൂറോ നൽകിയാണ് ലൈപ്സിഗ് സ്വന്തമാക്കിയത്.