ആൻഡെർ ഹെരേര പി എസ് ജി വിട്ട് അത്കറ്റിക് ക്ലബിലേക്ക് മടങ്ങും

Newsroom

20220816 172254
Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ മധ്യനിര താരമായ ആൻഡെർ ഹെരേര സ്പെയിനിലേക്ക് മടങ്ങുന്നു. ഹെരേരക്ക് രണ്ട് വർഷത്തെ കരാർ പി എസ് ജിയിൽ ബാക്കി ഉണ്ടായിരുന്നു എങ്കിലും താരത്തെ ഫ്രീ ഏജന്റാക്കി മാറ്റി ക്ലബ് വിടാൻ പി എസ് ജി ഇപ്പോൾ സമ്മതിച്ചിരിക്കുകയാണ്. മൂന്ന് സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടായിരുന്നു ഹെരേര പി എസ് ജിയിൽ എത്തിയത്‌. പി എസ് ജിക്ക് ഒപ്പം സ്ഥിരം സ്റ്റാർട്ടിങ് പൊസിഷനിൽ എത്താൻ ഹെരേരക്ക് ആയിരുന്നില്ല.

പുതിയ പരിശീലകൻ ഗാൽറ്റിയർ ക്ലബിൽ എത്തിയപ്പോൾ തന്നെ ഹെരേരയെ നിലനിർത്താൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഹെരേര ഇനി അത്കറ്റിക് ബിൽബാവോയിൽ കരാർ ഒപ്പുവെക്കും. 32കാരനായ താരം അത്കറ്റിക് ബിലാബാവോയിലൂടെ ആയിരുന്നു യൂറോപ്യൻ ഫുട്ബോളിൽ ശ്രദ്ധ നേടിയിരുന്നത്‌. ബിൽബാവോയിൽ നിന്ന് ആണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. യുണൈറ്റഡിൽ അഞ്ചു സീസണുകളോളം ഹെരേര കളിച്ചിരുന്നു.